Spread the love

കൊച്ചി: ഫെഡറൽ ബാങ്കിന്‍റെ മൊബൈൽ ബാങ്കിംഗ് സംവിധാനമായ ഫെഡ് മൊബൈൽ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇടപാടുകാർക്ക് നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങൾ (ടേം ഡെപ്പോസിറ്റ്) തുറക്കാനുള്ള സൗകര്യമാണ് ഇതിൽ പ്രധാനം. സ്ഥിരനിക്ഷേപങ്ങൾക്കൊപ്പം ആവർത്തന നിക്ഷേപങ്ങളും (റെക്കറിംഗ് ഡെപ്പോസിറ്റ്) നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളും (ടാക്സ് സേവിംഗ് ഡെപ്പോസിറ്റ്) ഇടപാടുകാർക്ക് നടത്താൻ കഴിയും. ഹോട്ടൽ, ബസ് ബുക്കിംഗുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കറൻസി നിരോധനത്തെത്തുടർന്ന് കൂടുതലാളുകൾ തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഫെഡറൽ ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.പി. സണ്ണി പറഞ്ഞു.

അതിനനുസരിച്ച് ബാങ്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ലഭ്യമാക്കുന്നുണ്ട്. പുതിയ അപ്ഡേറ്റിലൂടെ ഇടപാടുകാർക്ക് എവിടെ നിന്നുവേണമെങ്കിലും ആഴ്ചയിൽ ഏതു ദിവസവും ഏതു സമയത്തും സ്ഥിരനിക്ഷേപങ്ങൾ തുടങ്ങാനും തിരിച്ചെടുക്കാനും സാധിക്കും. പൂർണമായും സുരക്ഷിതമായ അന്തരീക്ഷത്തിൽ നൂതനമായ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കുന്നതിൽ ഫെഡറൽ ബാങ്ക് ബദ്ധശ്രദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ അപ്ഡേറ്റോടെ ഫെഡറൽ ബാങ്കിന്‍റെ ഇടപാടുകാർക്ക് തങ്ങളുടെ മിക്കവാറും എല്ലാ ബാങ്കിംഗ് ഇടപാടുകളും ഒറ്റ ഇടത്തിലൂടെ നടത്താനുമാകും. – See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat5&newscode=431121#sthash.eU2JE8vU.dpuf

Leave a Reply