Spread the love

കേരളത്തിലെ ആയുര്‍വേദ രംഗത്ത് പുതിയ കാല്‍വെപ്പുമായി 2008-ല്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ സ്ഥാപിതമായ ആയുര്‍വേദ മരുന്നു നിര്‍മ്മാണ കമ്പനിയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍. നൂറുകണക്കിന് വര്‍ഷങ്ങളുടെ അനൂഭവങ്ങളിലൂടെ ഫലസിദ്ധി തെളയിച്ച താളിയോലകളിലെ ഔഷധക്കൂട്ടു രഹസ്യങ്ങള്‍ കൂടുതല്‍ പരീക്ഷണം നടത്തി ആധുനിക കാലഘട്ടത്തിലെ ചികിത്സക്ക് ഉപയുക്തമാക്കുകയാണ് മലബാര്‍ ഹെര്‍ബല്‍ റെമഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ചെയ്യുന്നത്. വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തില്‍ പ്രഗത്ഭരായ ആയുര്‍വേദ വൈദ്യന്‍മാര്‍ ചേര്‍ന്ന് തയ്യാര്‍ ചെയ്യുന്ന മലബാര്‍ റെമഡീസിന്റെ ഉത്പന്നങ്ങള്‍ നിരവധി കെമിക്കല്‍ ലബോറട്ടറി പരിശോധന നടത്തി ഉന്നത നിലവാരം ഉറപ്പു വരുത്തിയാണ് വിപണിയില്‍ ഇറങ്ങുന്നത്.ഇന്ന് വിപണിയില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന ജീവരി ,മലബാര്‍ ഹെയര്‍ ടോണ്‍ തുടങ്ങിയവ ഈ സ്ഥാപനത്തില്‍ നിന്നാണ് .

http://malabarherbal.com/shop/

Leave a Reply