Spread the love

ആപ്പിള്‍ കമ്പ്യൂട്ടര്‍ സെന്‍ററിലെ വിദ്യാര്‍ത്ഥിനികളായ ദേവികരാജീവ്, ദിയ രാജീവ് എന്നിവര്‍ അവതരിപ്പിച്ച മോഹിനിയാട്ട നൃത്തരൂപം ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി.
കോഴിക്കോട് നടനശ്രീ കലാക്ഷേത്രയുടെ 24-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്തശൈലിയിലേക്ക് കാലികനൃത്ത സങ്കേതങ്ങളെക്കൂടി സമന്വയിപ്പിച്ച് ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മഹാദേവന്‍ 2-ാം പതിപ്പ് ശനിയാഴ്ച ടൗണ്‍ഹാളില്‍ അരങ്ങേറി. കലാക്ഷേത്ര സെക്രട്ടിയും നര്‍ത്തകനുമായ ടി.എസ് അനിയന്‍ മഹാദേവനായി പകര്‍ന്നാടി. ദേവികരാജീവ്, ദിയ രാജീവ്, എന്നിവര്‍ കൂടാതെ അഞ്ജലി, ലക്ഷമിപ്രിയ, ഹരിപ്രിയ എന്നിവര്‍ ചൊല്‍ക്കാഴ്ച സമ്പ്രദായത്തില്‍ മോഹിനിയാട്ട നൃത്തരൂപം അവതരിപ്പിച്ചു.

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാനം ചെയ്തു. പി. ശശീന്ദ്രന്‍ കാവില്‍കോട്ട അദ്ധ്യക്ഷം വഹിച്ചു.

Leave a Reply